 
ആലുവ: ഒരു മണിക്കൂറിനിടയിൽ ഉമ്മയും മകനും ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കിഴക്കേ വെളിയത്തുനാട് വയലോടത്ത് തുരുത്തിയത്ത് വീട്ടിൽ പരേതനായ കുഞ്ഞ് മുഹമ്മദ് ഭാര്യ നഫീസ (78), മകൻ അഷ്‌റഫ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഷ്റഫിനെ നെഞ്ചുവേദനയെത്തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3.30ഓടെ മരിച്ചു. മരണവിവരം വീട്ടിൽ അറിഞ്ഞതോടെ നഫീസയും കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും 4.30ഓടെ മരിച്ചു. അടുവാശേരി അറക്കൽ കുടുംബാംഗമാണ് നഫീസ. അഷ്‌റഫിന്റെ ഭാര്യ: സജിത. മക്കൾ: അൻവർ, അൻസിയ. മരുമക്കൾ: നസൽ മുഹമ്മദ്, നാജിയ.