pp
എറണാകുളം ഗോൾഡ് സൂക്കിന് സമീപം ദേശീയപാതയിൽ കത്തിയ കാർ

കൊച്ചി: ദേശീയപാതയിൽ വൈറ്റില ചളിക്കവട്ടം ഗോൾഡ് സൂക്കിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രാജ് കരോൾ അസോസിയേറ്റ്‌സിലെ അഡ്വ. വി. രാജ് കരോളിന്റെ ഫോർഡ് ഐക്കൺ കാറിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കാർ പൂർണമായും കത്തിനശിച്ചു. കാറോടിച്ചിരുന്ന അഭിഭാഷകൻ കാറിൽനിന്ന് പുകയുയരുന്നതു കണ്ട് പുറത്തേക്ക് ചാടിയിറങ്ങിയതിനാൽ ദുരന്തമൊഴിവായി. എൻജിൻ തകരാറാണ് തീപിടിത്തത്തിന് കാരണം. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.