paruvaram-temple
പെരുവാരത്തപ്പൻ മതപാഠശാലയുടെ ആറാമത് വാർഷികാഘോഷം ഭാഗവതോത്തംസം ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പെരുവാരത്തപ്പൻ മതപാഠശാലയുടെ ആറാമത് വാർഷികവും പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വാർഷികാഘോഷം ഭാഗവതോത്തംസം ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. വേദാന്ത പ്രഥമ സർട്ടിഫിക്കറ്റ് വിതരണം പെരുവാരം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ശങ്കരനാരായണൻ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.