11
വേൾഡ് ഓഫ് വിസിലേഴ്‌സ് ന്റെ വിസിൽ ഗാനസന്ധ്യയിൽ നിന്നും

തൃക്കാക്കര: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ആർട്‌സ് സ്‌പേസ് കൊച്ചിയുടെ ഭാഗമായി വേൾഡ് ഒഫ് വിസിലേഴ്‌സുമായി ചേർന്ന് ഒരുക്കിയ 'വിസിൽ ഗാന സന്ധ്യ സിനിമാതാരം സുധീർ കാർത്തിക്കും മ്യൂസിക് ഡയറക്ടർ സംഗീത വർക്കയും ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പല ഭാഗത്ത് നിന്ന് എത്തിയ കലാകാരൻ അവതരിപ്പിച്ച പരിപാടിയിൽ.വേൾഡ് ഒഫ് മലയാളി കൗൺസിൽ പ്രസിഡന്റ് സ്റ്റീഫൻ ആന്റണി കല്ലറയ്ക്കൽ, അനീഷ് ജിബി, ഉണ്ണികൃഷ്ണൻ പറവൂർ, അനിൽ ജേക്കബ് കൂത്താട്ടുകുളം, വിനോദ് രാജൻ, വിപിൻ, സൗരഭ്യ, ഐശ്വര്യ, സഞ്ജയ്, അഭിരാം, അബു, ആനന്ദൻ, ബ്രിജേഷ്, ജിഷ്ണു, വിഷ്ണു, ആനന്ദചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

150 പേർ ഒന്നിച്ച് ചൂളമടിച്ച് കറക്കിവീഴ്ത്തിയ ലിംകാ ബുക്ക് ഒഫ് റെക്കാർഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ് എന്നിവയ്ക്ക് പിന്നാലെയാണ് കൂട്ടായ്മ ലോക റെക്കാർഡിനൊരുങ്ങുന്നത്. നിലവിൽ ഇംഗ്ലണ്ടിന്റെ പേരിൽ 856 പേർ ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ റെക്കാർഡാണുള്ളത്. 'രാത്രിയിൽ ചൂളമടിച്ചാൽ പാമ്പ് വരും' എന്ന മിത്തിനെ ഭയന്ന് ചൂളമടിക്കാൻ ഭയന്നവരെയും 'ചൂളമടിക്കുന്ന പെണ്ണ് അത്ര ശരിയല്ല' എന്നു പറഞ്ഞ സമൂഹത്തെയുമാണ് ചൂളമടി റെക്കോഡുകൾ കൊണ്ട് ഇവർ തകർത്തെറിയുന്നത്.