
പിറവം: സുപ്രീംകോടതി അഭിഭാഷകൻ പിറവം നാരേക്കാട്ട് അഡ്വ. എൻ.എം. വർഗീസ് (59) നിര്യാതനായി. പിറവം ആസ്ഥാനമായ ജീവകാരുണ്യപ്രസ്ഥാനം പ്രതീക്ഷാ ഫൗണ്ടേഷൻ പ്രസിഡന്റ്, സോഷ്യലിസ്റ്റ് ഐക്യവേദി ജനറൽ കൺവീനർ, സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ ഉപാദ്ധ്യക്ഷൻ, ലോഹ്യാ വിചാരവേദി സംസ്ഥാന കമ്മിറ്റിഅംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലോം പള്ളി സെമിത്തേരിയിൽ. ഭാര്യ: അഡ്വ. ടെസി വർഗീസ് (സുപ്രീംകോടതി അഭിഭാഷക). മക്കൾ: സച്ചിൻ, സാന്ദ്ര (ഇരുവരും യു.കെ).