drug-accused
ഫൈസൽ

കൊച്ചി: പുതുവത്സരാഘോഷത്തിന് വില്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേരെ പൊലീസ് പിടികൂടി. കലൂർ കതൃക്കടവ് സ്വദേശികളായ ഫൈസൽ, ജോയൽ എന്നിവരാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. പൊലീസ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സലിം രാജൻ പാലത്തിന് സമീപത്തുനിന്ന് ഇരുവരേയും പിടികൂടിയത്. പ്രതികളുടെ പക്കൽനിന്നും വിവിധ ഇനത്തിൽപ്പെട്ട 157 മയക്കുമരുന്ന് ഗുളിക കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.