പെരുമ്പാവൂർ: പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ ശുചിത്വമിഷന്റെ നേതൃത്യത്തിൽ ഒക്കലിൽ വിനോദ് നരനാട്ട് നടത്തിയ കിറ്റി ഷോ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സി.കെ.മോഹനൻ,
കെ.ജെ.ലിജി പഞ്ചായത്ത്ത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോളി ബെന്നി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോണി, ഷിയാസ്.കെ.എം, ഫൗസിയ സുലൈമാൻ, എൻ.ഒ.സൈജൻ, അമൃത സജിൻ, അജിത ചന്ദ്രൻ, ഷുഹൈബ ശിഹാബ്, രാജേഷ് മാധവൻ, സനിൽ ഇ.സ്, മിഥുൻ ടി.എൻ, ബിനിത സജീവൻ എന്നിവർ പങ്കെടുത്തു.