1
പൊലീസിനെ ആക്രമിച്ച പ്രതി

ഫോർട്ടുകൊച്ചി: പുതുവത്സരാഘോഷത്തിനിടെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനെ തുടർന്ന് പൊലിസ് പിടികൂടിയ പ്രതികൾ എസ്.ഐയെ അക്രമിച്ചു. ഫോർട്ടുകൊച്ചി എസ്.ഐ സന്തോഷ് മോനെ അക്രമിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ചുള്ളിക്കൽ സ്വദേശി ഷിനാസെന്ന് വിളിക്കുന്ന മുഹമ്മദ് സഫീർ (20), ഫോർട്ടുകൊച്ചി ഉബൈദ് റോഡിൽ ദുൽകിഫിൽ (19) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സ്റ്റേഷനിൽ എത്തിച്ച ശേഷവും പ്രതികൾ അവിടത്തെ ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.