ksrtc-bus-service
പറവൂർ മാഞ്ഞാലി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

ആലങ്ങാട്: പറവൂരിൽ നിന്ന് താന്നിപ്പാടം മാട്ടുപുറം മാഞ്ഞാലി വഴി ചാലക മെഡിക്കൽ കോളജിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, പഞ്ചായത്ത് അംഗം സബിത നാസ്സർ, മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.സി.കെ.റഫീഖ്, വൈസ് പ്രസിഡന്റ് എം.ഐ.നാസ്സർ, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എ.എ. നസീർ, സി.പി.എം ജില്ലാ കമ്മറ്റി അംഗം എം.കെ. ബാബു, സി.പി.എം ലോക്കൽ സെക്രട്ടറി വി.സി. അഭിലാഷ്, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എൻ. സരസൻ, പി.എം. അൻസാരി എന്നിവർ പ്രസംഗിച്ചു.