കൊച്ചി: 1000 രൂപയിൽ താഴെയുള്ള പാദരക്ഷകൾക്ക് 12 ശതമാനം ജി.എസ്.‌‌ടി നടപ്പാക്കുന്നതോടെ ചില്ലറ വ്യാപാരമേഖല പ്രതിസന്ധിയിലാകുമെന്ന് കേരള റീട്ടെയിൽ ഫൂട്ട്‌വെയർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. നികുതിവർദ്ധന പുന:പരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷൽ, വൈസ് പ്രസിഡന്റുമാരായ നാസർ, സവാദ്, ടിപ് ടോപ് ജലീൽ തുടങ്ങിയവർ സംസാരിച്ചു.