പള്ളുരുത്തി: യു.ഡബ്ള്യു.ഇ.സി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം നടത്തി. പ്രസിഡന്റ് എം.അരുൺ കുമാർ അദ്ധ്യക്ഷനായി. നെൽസൺ മണ്ടേല റോഡിലുള്ള കാരുണ്യ ഭവനിൽ അന്തേവാസികൾക്കൊപ്പം നടന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകനായ നിഷാന്ത്‌ മോഹൻ ആഘോഷ പരിപാടികൾക്കുള്ള സാധനസാമഗ്രികൾ സംഭാവന ചെയ്തു. മുൻ മേയർ ടോണി ചമ്മണി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. റഷീദ് താനത്ത് മുഖ്യപ്രഭാഷണം നടത്തി. നെൽസൺ കോച്ചേരി, ആർ.സന്തോഷ്, പി.പി.ജേക്കബ്, പി.എ.ജമാൽ, സി. മാർഗരറ്റ്, നിഷിത്ത് പ്രഭാത്, ഷോണി റാഫേൽ, പി.ജി.തോമസ്, ഷീബ ഷാലി, നൗഫിയ, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.