1

തൃക്കാക്കര: സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 1 മുതൽ 4 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃക്കാക്കര ഏരിയാ സംഘാടക സമിതി രൂപീകരിച്ചു. ആലിൻചുവട് എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.എൻ സന്തോഷ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. പരീദ്, ഏരിയാ സെക്രട്ടറി എ.ജി ഉദയകുമാർ, എ.ബി.സാബു, കെ.ടി സാജൻ, പി.എസ്. സതീഷ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി രക്ഷാധികാരികളായി സി.എം. ദിനേശ് മണി , സി.കെ. പരീത് എന്നിവരെയും ചെയർമാനായി എം.പി.സുകുമാരൻ നായർ, ജനറൽ കൺവീനറായി എ.ജി ഉദയകുമാറിനെയും ട്രഷറായി കെ.ടി സാജനെയും തിരഞ്ഞെടുത്തു.