
മരട്: അമിതഭാരം കയറ്റി വന്ന തടിലോറി ദേശീയപാതയിൽ കുമ്പളം ടോൾപ്ലാസയിൽ കുടുങ്ങി. അരൂർ ഭാഗത്തു നിന്ന് വന്ന മിനിലോറി ടോൾ പ്ലാസയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ഹമ്പിൽ കയറിയതോടെ മുൻഭാഗം ഉയർന്നുപൊങ്ങി നിൽക്കുകയായിരുന്നു. വാഹനത്തിൽ കയറ്റിയിരുന്ന തടികഷ്ണങ്ങൾ റോഡിൽ തട്ടി ലോറിയെ താങ്ങിനിന്നതിനാൽ വാഹനം പുറകിലേക്ക് മറിഞ്ഞില്ല. വാഹനത്തിന് പിന്നീട് മുന്നോട്ടു നീങ്ങാൻ കഴിയാത നടുറോഡിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ടോൾ പ്ലാസയിലേക്ക് ഈ ലൈനിൽ കൂടിയുള്ള പ്രവേശനം തടസ്സപ്പെട്ടു. പിന്നീട് ഹൈവേ അതോറിറ്റയുടെ ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റി.