 
മൂവാറ്റുപുഴ: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന മൂവാറ്റുപുഴ ഏരിയാ തല സംഘാടകസമിതി രൂപീകരണയോഗം കേരള ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി.സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി.എം.ഇസ്മയിൽ, ഏരിയാ സെക്രട്ടറി കെ. പി .രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ആർ. പ്രഭാകരൻ, സജി ജോർജ് എന്നിവർ സംസാരിച്ചു. 501 അംഗ സംഘാടക സമിതിയേയും 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ജനുവരി രണ്ടുമുതൽ ഒമ്പതുവരെ ലോക്കൽ സംഘാടക സമിതി രൂപീകരണ യോഗങ്ങൾ ചേരും. ഏരിയാതല സംഘാടക സമിതി ഭാരവാഹികൾ: പി .എം. ഇസ്മയിൽ (ചെയർമാൻ), കെ.പി.രാമചന്ദ്രൻ (കൺവീനർ), എം .ആർ. പ്രഭാകരൻ (ട്രഷറർ).