paliative-care-maradu
മരട് നഗരസഭ പാലിയേറ്റിവ് കെയർ സെക്കണ്ടറി യൂണിറ്റ് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

മരട്: നഗരസഭ പാലിയേറ്റിവ് കെയർ സെക്കൻഡറി യൂണിറ്റ് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. ചന്ദ്രകലാധരന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പുതിയതായി തുടങ്ങിയ വിദഗ്‌ദ്ധ പരിചരണ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ ഹൃദ്രോഗം, കാൻസർ, കിഡ്നിരോഗം, പക്ഷാഘാതം മുതലായ രോഗങ്ങൾ മൂലം കിടപ്പിലായ രോഗികൾക്ക് മികച്ച രീതിയിലുള്ള ഗൃഹപരിചരണം നൽകുവാൻ ഇതുമൂലം കഴിയുന്നതാണ്. വളന്തകാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള യൂണിറ്റാണ് ഇന്നലെ ആരംഭിച്ചത്. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള യൂണിറ്റ് 26ന് തുടങ്ങും. കൗൺസിലർമാരായ മിനി ഷാജി, ടി.എം. അബ്ബാസ്, സി.ടി. സുരേഷ്, ഡോ. ബാലുഭാസി, കെ. ഷീബ ജോസ് എന്നിവർ സംസാരിച്ചു.