കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 10.30 ന് ശേഷം എം.ജി. റോഡ്, തേവരഫെറി റോഡ്, വാത്തുരുത്തി റെയിൽവേ ഗേറ്റ് എന്നീ റോഡുകളിലും ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ 5.15 വരെ ഹൈക്കോർട്ട് ജംഗ്ഷൻ, ബോൾഗാട്ടി ജംഗ്ഷൻ, അയ്യപ്പൻകാവ്, ബാനർജി റോഡ്, കെ.കെ. റോഡ് എന്നീ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാവും.