കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ദിശ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 'ദിശ അറിവരങ്ങ് ' പഠനവീടുകളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. വടവുകോട് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്തംഗങ്ങളായ ശ്രീരേഖ അജിത്ത്, ടി.എസ്. നവാസ്, ഷാനിഫ ബാബു, സജിത പ്രദീപ്, ഷാജി ജോർജ്, സുബിമോൾ തുടങ്ങിയവർ സംസാരിച്ചു. 17വാർഡുകളിലായി പ്രവർത്തിച്ചുവരുന്ന പഠനവീടുകളിലെ പഠിതാക്കളും അവരുടെ രക്ഷിതാക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്.