vaccine

കൊച്ചി: 15 മുതൽ 18 വയസുവരെയുള്ള പ്രായക്കാർക്ക് വാക്‌സിനേഷന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു മുതൽ ആരംഭിക്കും.

ഓൺലൈൻ ബുക്കിംഗ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തുടങ്ങിയത്. ജില്ലയിൽ ഈ പ്രായത്തിൽ 1.7 ലക്ഷത്തോളം കുട്ടികളാണുള്ളത്. 32 കേന്ദ്രങ്ങൾ വാക്‌സിനേഷന് ഒരുക്കിയിട്ടുണ്ട്. അടുത്തയാഴ്ച മുതൽ സ്‌കൂളുകളിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങും.
എല്ലാ സുരക്ഷാ മുൻകരുതലുകളും ഇവിടെയുണ്ടാകും. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിക്കും. കോവാക്‌സിനാണ് നൽകുക.

കൊവിൻ പോർട്ടലിൽ
രജിസ്റ്റർ ചെയ്യാം

www.cowin.gov.in സൈറ്റിൽ സ്വന്തമായോ സ്കൂൾ വഴിയോ രജിസ്റ്റർ ചെയ്യാം.

ആഡ് മോർ ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും 4 പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. നേരത്തെ ഉപയോഗിച്ച ഫോൺ നമ്പറും ഉപയോഗിക്കാം.

കുട്ടികൾക്കുള്ള വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും പിന്നീട് സ്‌കൂളുകൾ വഴിയും വാക്‌സിൻ നൽകും.

ഡോ. എം.ജി. ശിവദാസൻ
വാക്‌സിനേഷൻ നോഡൽ ഓഫീസർ

ആക്ഷൻ പ്ലാൻ

 കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്‌സിനേഷൻ ടീം

 ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ കുട്ടികൾക്ക്
 ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും മുതിർന്നവ‌ർക്ക്

 കുട്ടികളുടെ കൂടെ രക്ഷിതാക്കൾ നിർബന്ധമായും വേണം
 ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും വാക്‌സിൻ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശേഖരിക്കും. കോപ്പി ആരോഗ്യ വകുപ്പിലെ ആർ.സി.എച്ച് ഓഫീസർക്കും കൈമാറും
 കുത്തിവയ്പ് കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള കൗണ്ടറിൽ പിങ്ക് ബോർഡും മുതിർന്നവരുടേതിൽ നീല ബോർഡും സ്ഥാപിക്കും.

കുത്തിവയ്ക്കേണ്ടത്

1.7 ലക്ഷത്തോളം കുട്ടികൾ

32വാക്‌സിനേഷൻ കേന്ദ്രങ്ങൾ

ആശുപത്രികൾ
1. എറണാകുളം ജനറൽ ആശുപത്രി
2. നോർത്ത് പറവൂർ ആശുപത്രി
3. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി
4. ആലുവ ജില്ലാ ആശുപത്രി
5. അങ്കമാലി താലൂക്ക് ആശുപത്രി
6. പിറവം താലൂക്ക് ആശുപത്രി
7. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി
8. കോതമംഗംലം താലൂക്ക് ആശുപത്രി
9. മൂവാറ്റുപുള ജില്ലാ ആശുപത്രി
10. മട്ടാഞ്ചേരി ആശുപത്രി

സാമൂഹ്യക ആരോഗ്യ കേന്ദ്രം
1. ചങ്ങമനാട്
2. ഇടപ്പള്ളി
3. ഏഴിക്കര
4. കാലടി
5. കീച്ചേരി
6. കുമ്പളങ്ങി
7. വെങ്ങോല
8. മലയടംതുരുത്ത്
9. മാലിപ്പുറം
10. പല്ലാരിമംഗലം
11. പാമ്പാക്കുട
12. പണ്ടപ്പിള്ളി
13. രാമമംഗലം
14. വടവുകോട്
15. വാരാപെട്ടി
16. വാരപ്പുഴ
17. വെങ്ങൂർ

പ്രാഥമിക ആരോഗ്യ കേന്ദ്രം
1. കാക്കനാട്
2. കളമശേരി
3. നെട്ടൂർ

കുടുംബാരോഗ്യ കേന്ദ്രം
1. ചേരാനെല്ലൂർ
2. മുനമ്പം