vaduthal

കൊച്ചി: വടുതല സെന്റ് ആന്റണീസ് എൽ.പി. സ്‌കൂളിന്റെ ശതാബ്ദിയുടെ ഭാഗമായ ചിത്രശില്പ പുരാവസ്തു പ്രദർശനം പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പി. ആന്റണി, സി.പി. ഡോൺ ബോസ്‌കോ, ഗ്രീവം സ്‌കൂൾ ഒഫ് ആർട്‌സ് ഡയറക്ടർ സതീശൻ എന്നീ പൂർവ്വ വിദ്യാർത്ഥികളാണ് പ്രദർശനം ഒരുക്കിയത്. ചടങ്ങിൽ വടുതല സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ഫ്രാൻസിസ് പീടിയേക്കൽ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ ബിന്ദുമണി, ഹെൻറി ഓസ്റ്റിൻ, സഹവികാരി കോളിൻ പുളിക്കൽ, ഹെഡ് മിസ്ട്രസ് കൊച്ചുത്രേസ്യ, പി.ജി. ജോസഫ് എന്നിവർ സംസാരിച്ചു.