അങ്കമാലി: സെന്റ് ജോർജ്ജ് ബസലിക്ക സമ്പൂർണ്ണ സൗരോർജ്ജ വൈദ്യുതി ഉപയോഗത്തിലേക്ക് മാറി മാതൃകയായി. 20 ലക്ഷം രൂപ ചെലവഴിച്ചാണ് 30 കിലോവാട്ടിന്റെ പദ്ധതി നടപ്പിലാക്കിയത്. ലഭിക്കുന്ന വൈദ്യുതി കൊണ്ട് ബസലിക്ക ദേവാലയ, നിത്യാരാധന ദേവാലയം, പാരീഷ് ഹാൾ, പള്ളിമേട എന്നിവ പൂർണ്ണമായും സൗരോർജ്ജ ഉപയോഗത്തിലേക്ക് മാറും. ബാക്കിവരുന്ന വൈദ്യുതി പള്ളിയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിൽ ഉപയോഗിക്കും. സൗരോർജ്ജ പദ്ധതിയുടെ ഉദ്ഘാടനം റെക്ടർ ഫാ.ജിമ്മി പൂച്ചക്കാട് നിർവഹിച്ചു.