 
അങ്കമാലി: വോളി ഫ്രണ്ട്സ് അങ്കമാലി സംഘടിപ്പിച്ച അഖില കേരള വോളിബാൾ ടൂർണ്ണമെന്റിൽ കെ.കെ.ടി.എം കോളേജ് പുല്ലൂറ്റ് ചാമ്പ്യന്മാരായി. വർഗ്ഗീസ് മൂലൻ ഫൗണ്ടേഷൻ വിന്നേഴ്സ് എവർ റോളിംഗ് ട്രോഫി ഡോ.വർഗീസ് മൂലൻ സമ്മാനിച്ചു. ചടങ്ങിൽ എം.എസ് .ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സീലിയ വിന്നി, ബെന്നി മൂഞ്ഞേലി, സി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.