kpms
അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റിന്റ നേതൃത്വത്തിലുള്ള 'അമേയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ' പദ്ധതി തൃക്കാക്കരയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പൊതുജനാരോഗ്യ പരിപാലന രംഗത്തെ സംഘടിതശ്രമങ്ങൾ തുടരണമെന്ന് വ്യവസായ വകുപ്പുമന്തി പി. രാജീവ് പറഞ്ഞു. അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റിന്റ നേതൃത്വത്തിലുള്ള 'അമേയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ' പദ്ധതി തൃക്കാക്കര ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുജനരോഗ്യരംഗത്തെ പുരോഗതി ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ആയുർദൈർഘ്യം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. വയോധികരുടെ ആരോഗ്യ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണുള്ളത്.

അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ പുന്നല ശ്രീകുമാർ അദ്ധ്യക്ഷനായി. തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട്, എൽ. രമേശൻ, പി.വി. ബാബു, വി.കെ. കുട്ടപ്പൻ, പ്രശോഭ് ഞാവേലി തുടങ്ങിയവർ സംസാരിച്ചു.