പൂക്കാട്ടുപടി: കിഴക്കമ്പലം പഞ്ചായത്തിലെ ഗ്രന്ഥശാലകളുടെ വികസനവും നാടിന്റെ പൊതുവികസനവും സംബന്ധിച്ച നിർദേശങ്ങൾ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിന് പഞ്ചായത്തുതല നേതൃസമിതി കൺവീനർ കെ.എം. മഹേഷ് കൈമാറി. വിശ്വഭാരതി വായനശാല പ്രസിഡന്റ് ഫിലിപ് വർഗീസ്, കെ.എം. മനോജ് തുടങ്ങിവർ സംബന്ധിച്ചു.