പറവൂർ: സി.ഐ.ടി.യു പറവൂർ ഏരിയാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി.സ്യമന്തഭദ്രൻ, കെ.സി.രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.എസ്.രാജൻ (പ്രസിഡന്റ്), പി.കെ. സുരേന്ദ്രൻ, കെ.എസ്. സജീവൻ, ബീന ജോൺസൺ (വൈസ് പ്രസിഡന്റുമാർ), കെ.സി.രാജീവ് (സെക്രട്ടറി), ടി.എസ്.ബേബി, പി.ആർ. പ്രസാദ്, വി.ജി. ലത (ജോയിന്റ് സെക്രട്ടറിമാർ), സി.ആർ. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.