ആലുവ: മൂന്നര മാസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ആലുവ - തുരുത്ത് റെയിൽവേ നടപ്പാലം കാൽനട യാത്രക്കാർക്കായി തുറന്നു. പെരിയാറിന് കുറുകെയുള്ള പാലം സ്ളാബുകൾ തകർന്നും കൈവരികൾ തുരുമ്പെടുത്തും ശോച്യാവസ്ഥയിലായതിനെ തുടർന്ന് സെപ്തംബർ 20നാണ് പാലം അടച്ചത്.
ഇന്നലെ രാവിലെ 10.30ന് ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, ചെങ്ങമനാട് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി അശോകൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ നവാസ് കളപ്പുരക്കൽ, നിഷ, നൗഷാദ് പാറപ്പുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെരീഫ് ഹാജി, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പാലം സന്ദർശിക്കാനെത്തിയിരുന്നു.