പറവൂർ: തെക്കുംപുറം യുണൈറ്റഡ് ലൈബ്രറി ആൻഡ് സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന വിഷയത്തിൽ ലഹരി വിരുദ്ധ സദസ് നടത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.എം.മണി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫീസർ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി അനിൽ തെക്കുംപുറം, പ്രസിഡന്റ് ഗീത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.