കളമശേരി: കളമശേരി മേഖലയിൽ ലോറി പാർക്കിംഗ് കേന്ദ്രം വേണമെന്ന് കൊച്ചിൻ ലോറി ഏജന്റസ് അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. തദ്ദേശീയരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറി ജീവനക്കാർ പാർക്കിംഗ് കേന്ദ്രം ഇല്ലാത്തതുമൂലം ഒരുപാട് പ്രയാസങ്ങൾ നേരിടുന്നതായും യോഗം വിലയിരുത്തി. പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നടന്ന പൊതുയോഗം അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കെ.എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. മരണാനന്തര കുടുംബ സഹായ ഫണ്ട് വിതരണവും അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി., പ്ലസ് ടു അവാർഡ് ദാനവും ഇൻഷ്വറൻസ് പോളിസി മെച്യൂരിറ്റി ഫണ്ട് വിതരണവും നടത്തി. ജനറൽ സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ്, എൻ.എ അബ്‌ദുൾ ജലീൽ, ഇ.കെ ഷെമീർ, ജോൺസൺ, എൻ.എ അഷ്‌റഫ് എന്നിവർ സംസാരിച്ചു.