 
ആലുവ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സുവർണ്ണ ജൂബിലി സ്മാരകമന്ദിരം ആലുവ കണിയാംകുന്നിൽ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബസുരക്ഷാ നിധി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉമ്മറും ടി.കെ.ചന്ദ്രൻ സ്മാരക ലൈബ്രറി സംസ്ഥാനസെക്രട്ടറി എസ്. മോഹനനും സംസ്ഥാന കമ്മിറ്റി ഓഫീസ് മുൻ സംസ്ഥാന പ്രസിഡന്റ് കെ.ഇ.ബഷീറും ഏരൂർ ദാസ് സ്മാരക ഹാൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു.എൻ.തമ്പിയും ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽ ബിശ്വാസ്, ജില്ലാ സെകട്ടറി കെ.എ. ശശി, ജില്ലാ ട്രഷറർ എം.ജെ. അനു എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ബാർബർ ബ്യൂട്ടീഷ്യൻസ് ഡെവലപ്പ്‌മെന്റ് സഹകരണ സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ എൻ.ബി. ദേവരാജ് നിർവ്വഹിച്ചു.