nss-palarivattom
പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ. എസ്.എസ് കരയോഗത്തിൽ നടന്ന മന്നം ജയന്തി ആഘോഷം

കൊച്ചി: എറണാകുളം സൗത്ത് എൻ.എസ്.എസ് കരയോഗത്തിന്റെ 145-ാം മന്നം ജയന്തി ആഘോഷം എറണാകുളം ശിവക്ഷേത്രത്തിന്റെ വടക്കേനടയിൽ സൗത്ത് കരയോഗം പ്രസിഡൻറ്. പി. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കെ.വി.പി. കൃഷ്ണകുമാർ, ടി.ആർ.ദേവൻ, സി.ജി. രാജഗോപാൽ, കുമ്പളം രവി, ഹരിഹരപുത്രൻ, കെ.രാജഗോപാൽ എന്നിവർ സംസാരിച്ചു.

 പാലാരിവട്ടം കരയോഗം

പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി സമുദായാചാര്യന്റെ പ്രതിമയിൽ പ്രസിഡന്റ് വി.വി ജനാർദ്ദനൻ ഹാരാർപ്പണം നടത്തി. സെക്രട്ടറി കെ.സി ജയകുമാർ പുഷ്പാർച്ചന നടത്തി.

 തൃക്കാക്കരയിൽ

തൃക്കാക്കര: തൃക്കാക്കര തെക്കുംഭാഗം 1663-ാം നമ്പർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് ജയൻ കാട്ടായിൽ, സെക്രട്ടറി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. താലൂക്ക് യൂണിയൻ പ്രതിനിധികളായ പി. ചന്ദ്രൻ, നരേന്ദ്രനാഥൻ, ഇലക്ടറൽ മെമ്പർ രവീന്ദ്രൻ പാറയിൽ, വൈസ് പ്രസിഡന്റ് ബീന കുമാരി, ജോയിന്റ് സെക്രട്ടറി സതീഷ് കുമാർ, ട്രഷറർ പുരുഷോത്തമൻ, ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.