nss
ആലുവ ടൗൺ എൻ.എസ്.എസ് കരയോഗത്തിൽ സംഘടിപ്പിച്ച മന്നം ജയന്തിയാഘോഷത്തിൽ പുഷ്പാർച്ചന നടത്തുന്നു

ആലുവ: ആലുവ ടൗൺ എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തിയാഘോഷം സംഘടിപ്പിച്ചു. ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് നാരായണൻകുട്ടി മേനോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.കെ. മേനോൻ, ട്രഷറർ എം.ഡി. മുരളീധരകുറുപ്പ്, വിശ്വനാഥമേനോൻ, സോമനാഥൻ, വത്സലാദേവി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. ആലുവ താലൂക്ക് എൻ.എസ്.എസ് കരയോഗം മന്നംജയന്തി ആഘോഷിച്ചു. പുഷ്പാർച്ചന, നാമസങ്കീർത്തനം എന്നിവ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പ്രൊഫ.കെ.എസ്.ആർ.പണിക്കർ നേതൃത്വം നൽകി. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, പ്രതിനിധി സഭാംഗങ്ങളായ എ.എൻ.വി. പിനേന്ദ്രകുമാർ, എം. പത്മനാഭൻ നായർ, കെ.ജയ, സി.ഗോപീകൃഷ്ണൻ, ഉഷ ബാലകൃഷ്ണൻ, എം. മനോജ്, പി.എസ്.സന്തോഷ് കുമാർ, പി. നാരായണൻ നായർ, വി.ഡി. രാധാകൃഷ്ണൻ, വി.ജി. രാജഗോപാൽ, ആർ. രഘുകുമർ, സിന്ധു മുരളീധരൻ എന്നിവർ പങ്കെടുത്തു.