പള്ളുരുത്തി: ഇന്ത്യയുടെ മതേതര പ്രതിച്ഛായ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി. സെക്രട്ടറി എൻ.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ. റോബർട്ട് അദ്ധ്യക്ഷനായി. കെ.പി.എസ്.ടി.എ ആലപ്പുഴ ജില്ലാ സെക്രട്ടറി സോണി പവ്വേലിൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ, മണ്ഡലം സെക്രട്ടറി ബിജു അറക്കപ്പാടത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫെർബിൻ ജോസഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെലിൻ പ്രകാശ്യ തുടങ്ങിയവർ സംസാരിച്ചു.