cpm

കാലടി: കനിവ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി സി.പി.എം അയ്യമ്പുഴ ലോക്കൽ കമ്മിറ്റി ഒലിവേലി പള്ളിപാട്ട് പറമ്പിൽ ജോർജ്ജിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ സി.പി.എം അങ്കമാലി ഏരിയാസെക്രട്ടറി അഡ്വ.കെ.കെ. ഷിബു നിർവ്വഹിച്ചു. ആറ് ലക്ഷം രൂപ ചിലവിൽ 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ചുനൽകുന്നത്. എം.സി.ജോസ് അദ്ധ്യക്ഷനായി. സി.പി.എം അയ്യമ്പുഴ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.സി.പൗലോസ്, ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ, അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു.ജോമോൻ, എം.ജെ.ജോസ്, കെ.ജെ.ജോയി, എം.പി.ദേവസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. വി. ലോറൻസ് (ചെയർമാൻ), പി.സി. പൗലോസ് (കൺവീനർ)