nss
മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷം എൻ.എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷം എൻ.എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാലഘട്ടത്തിനനുസരിച്ച് നല്ല വിദ്യാഭ്യാസവും ഉന്നതമായ കാഴ്ചപ്പാടുമുണ്ടാകണമെന്ന ആശയം നടപ്പിലാക്കിയതിലൂടെ മന്നത്ത് പത്മനാഭന്റെ ദീർഘവീക്ഷണമാണ് അടയാളപ്പെടുത്തുന്നതെന്ന് കോട്ടയം മെഡിക്കൽ കോളേജ് മേധാവി ഡോ.ടി.കെ.ജയകുമാർ മന്നം ജയന്തി സന്ദേശത്തിൽ പറഞ്ഞു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് അസോസിയേറ്റ് പ്രൊഫസർ കെ.എസ്. ഇന്ദു മുഖ്യപ്രഭാഷണം നടത്തി. റാങ്ക് ജേതാക്കളായ പാർവതി പ്രകാശ് പാലക്കുഴ, നീരജ രാജഗോപാൽ വാഴപ്പിള്ളി എന്നിവർക്ക് എൻ .എസ്.എസ്. പ്രതിഭാ പുരസ്കാര ഫലകംനൽകി. ഡോ.ടി.കെ.ജയകുമാർ, പ്രൊഫ.കെ.എസ്. ഇന്ദു എന്നിവരെ എൻ.എസ്. എസ്. പുരസ്കാര ഫലകംനൽകി ആദരിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ, യൂണിയൻ സെക്രട്ടറി ആർ.അനിൽകുമാർ, എൻ.എസ്. എസ് പ്രതിനിധി സഭാംഗം എൻ.സുധീഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജി.സുരേന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ, കമ്മിറ്റിയംഗം കെ.ബി. വിജയകുമാർ എന്നിവർ സന്ദേശങ്ങൾ നൽകി. എൻ.എസ്.എച്ച്.ആർ.ഡി. ഫാക്കൽറ്റി എൻ.സി. വിജയകുമാർ കൂത്താട്ടുകുളം, ആർ.ശ്രീലക്ഷ്മി കടാതി, ജി. വൈശാഖ് കൂത്താട്ടുകുളം എന്നിവർ സർഗാവതരണം നടത്തി. യൂണിയൻ കമ്മിറ്റിയംഗങ്ങളായ കെ.എൻ. രാമൻ നായർ ,എൻ.ആർ. കുമാർ, രവീന്ദ്രൻ കുന്നയ്ക്കാൽ, എൻ.പി. ജയൻ, വി.എൻ . സുരേഷ്, നാരായണ മേനോൻ , നാരായണൻ നായർ , പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ സുരേന്ദ്രൻ ദേവകൃതം, ഗോപിനാഥൻ നായർ, ശശികുമാർ , വനിതാ സമാജം സെക്രട്ടറി രാജി രാജഗോപാൽ വൈസ് പ്രസിഡന്റ് നിർമ്മല എന്നിവർ നേതൃത്വം നൽകി.