നെടുമ്പാശേരി: പുളിയനം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. പാറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം പി.ആർ. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റിയാമോൾ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ഒ.കൊച്ചുറാണി, ഇ.എസ്. നാരായണൻ, എം.കെ. ശിവൻ, എം.ജെ. ജോഷി, എൻ. ദീപ്തി, ഷഹനാജ്, പ്രീതി, മിനി എന്നിവർ പ്രസംഗിച്ചു.