 
കാലടി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം.എ മലയാളത്തിന് കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എ-2 ഡിവിഷൻ തൊഴിലാളികളായ താബോർ കുഴിപ്പറമ്പിൽ പ്രകാശന്റെയും ബിന്ദുവിന്റെയും മകൾ അബിന പ്രകാശ് ഒന്നാം റാങ്ക് കരസ്ഥമാക്കി. മലയാള ഐക്യവേദി ,ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ പ്രവർത്തകയാണ് അബിന. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയായിരുന്നു.