drama

കൊച്ചി: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത നാടക പ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ അനുസ്മരണം ഇന്ന് വൈകിട്ട് 5.30 ന് സൗത്ത് കളമശേരിയിൽ നടക്കും. സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്യും. എൻ.എം. പയേഴ്‌സൺ സഫ്ദർ ഹാഷ്മി അനുസ്മരണം നടത്തും. കെ.ബി. വർഗീസ്, പി.ആർ.രഘു, എൻ. കെവാസുദേവൻ, സഹീർ അലി, വി.എം പ്രഭാകരൻ, എൻ.യു. അമീർ, ഹരിലാൽ, കെ.പി. വേണു തുടങ്ങിയവർ സംസാരിക്കും. പി.കെ. ശിവദാസൻ രചിച്ച് ഷാജി കരിപ്പായി സംവിധാനം ചെയ്ത നടമാട്ടം നാടകം അരങ്ങിലെത്തും.