anwarsadath-mla
ഐ.എൻ.ടി.യു.സി റീജണൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ പുരസ്കാരം ആരോഗ്യ പ്രവർത്തക സിനിമോൾ തങ്കച്ചന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിക്കുന്നു

ആലുവ: ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് മുഹമ്മദ് സഹീർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തക സിനിമോൾ തങ്കച്ചന് ലീഡർ പുരസ്‌കാരം അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചു.

ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, എം.ജെ. ജോമി, ആനന്ദ് ജോർജ്, എച്ച്. വിൽഫ്രഡ്, ടി.എസ്. സാനു, സിനിമോൾ തങ്കച്ചൻ, എ.സി. എൽദോ, പോളി ഫ്രാൻസിസ്, എം.എം. ഷിഹാബുദീൻ, ഹസീന മുനീർ, ലീനാ ജോർജ്, സാജിത അബ്ബാസ്, എ.എ. മാഹിൻ എന്നിവർ സംസാരിച്ചു.