
കൊച്ചി ഫോട്ടോ ജേർണലിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ച മാദ്ധ്യമ ഫോട്ടോഗ്രഫർമാരുടെ ചിത്ര പ്രദർശനം മന്ത്രി പി. രാജീവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നടൻ ജയസൂര്യയുടെയും ചിത്രം കാമറയിൽ പകർത്തി ഉദ്ഘാടനം ചെയ്യുന്നു. മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ കെ. ബാബു, ടി.ജെ. വിനോദ്, മാദ്ധ്യമ ഫോട്ടോഗ്രഫർമാർ തുടങ്ങിയവർ സമീപം.