കൊച്ചി: മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും നീതിക്ക് വേണ്ടിയും പൊരുതുന്നവർക്ക് ആവേശം നൽകിയ വഴിവെളിച്ചമാണ് ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു. പ്രേക്ഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രേക്ഷ രക്ഷാധികാരി ഷാജി ജോർജ് പ്രണത അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ വി.വി. പ്രവീൺ, ജോർജ് നാനാട്ട്, സി.എസ്.ഐ വൈദികസമിതി സെക്രട്ടറി ഫാ. പ്രെയ്‌സ് തൈപ്പറമ്പിൽ, കേരള ഹൈക്കോടതി സീനിയർ അഭിഭാഷകനായ അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി നന്ദകുമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ഇഗ്‌നേഷ്യസ് ഗൊൺസാൽവസ്, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ.വി.എം.മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.