library
പുതുവർഷാഘോഷവും വിമുക്തി സെമിനാറും കാലടി പ്ലാൻ്റേഷൻ പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ ലൈബ്രറി ഹാളിൽ വച്ച് പ്രസിഡൻ്റ് പി.യു.ജോമോൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും വിമുക്തി സെമിനാറും സംഘടിപ്പിച്ചു. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു.ജോമോൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി.'ജീവിതം ലഹരി'എന്ന വിഷയത്തിൽ കാലടി എക്സ്സൈസ് റേഞ്ച് ഓഫീസർ അബ്ദുൾ കരിം മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ എം.എ മലയാളത്തിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ അബിനാ പ്രകാശിനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി ബിൽസി ബിജു ഉപഹാരം നൽകി അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ഗ്രാൻഡ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജിനേഷ് ജനാർദ്ദനൻ, ഫസീല ഷാജി, അംഗിത് മണി, സൗമ്യ പ്രഭാസുധൻ എന്നിവർ സംസാരിച്ചു.