bjp
തുരുത്ത് റെയിൽവേ നടപ്പാലം തുറന്നുകൊടുത്ത കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് പിന്തുണയർപ്പിച്ച് ബി.ജെ.പി പ്രവർത്തകർ നടപ്പാലത്തിൽ പ്രകടനം നടത്തിയപ്പോൾ

ആലുവ: അറ്റകുറ്രപ്പണികൾ പൂർത്തിയാക്കി തുരുത്ത് റെയിൽവേ നടപ്പാലം തുറന്നുകൊടുത്ത കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് പിന്തുണയർപ്പിച്ച് ബി.ജെ.പി പ്രവർത്തകർ നടപ്പാലത്തിൽ പ്രകടനം നടത്തി. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന, വി.വി. ഷൺമുഖൻ, നഗരസഭ കൗൺസിലർ ശ്രീലത രാധാക്യഷ്ണൻ, സരസ്വതി ഗോപാലകൃഷ്ണൻ, ടി.വി. ബിജു, വി.പി. ഷാജി, വി.സി. റജി, കണ്ണൻ തുരുത്ത്, സുരേഷ് കാട്ടുകുഴി, അനിൽ എന്നിവർ സംസാരിച്ചു.