മൂവാറ്റുപുഴ: സി.പി.എമ്മിന്റെ കൊടിമരം നശിപ്പിച്ചതിനെതിരെ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. മൂവാറ്റുപുഴ ടൗൺ എ.കെ.ജി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രജീഷ് ഗോപിനാഥ് ആണ് പരാതി നൽകിത്. ടാഗോർ റോഡിൽ മുറിക്കൽ ഭാഗത്തേക്ക് പോകുന്ന വഴിയിൽ പഴയ വൈ.എം.സി.എക്കു സമീപം സ്റ്റീൽ പൈപ്പിൽ സ്ഥാപിച്ചിരുന്ന കൊടിമരമാണ് നശിപ്പിച്ചത്. ഡിസംബർ 31ന് രാത്രിയാണ് കൊടിമരം നശിപ്പിച്ചിട്ടുള്ളത്. സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി പി.എം.ഇബ്രാഹിം, ഏരിയാ കമ്മിറ്റി അംഗം സജി ജോർജ്ജ്, ബ്രാഞ്ച് സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു. കൊടിമരം നശിപ്പിച്ചവരെ കണ്ടെത്തണമെന്നും പുതുർഷാഘോഷത്തിന്റെ പേരിൽ സമാധാന ജീവിതം തകർക്കുവാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധശക്തികളെ കണ്ടെത്തി കേസെടുക്കണമെന്നും സജി ജോർജ്ജും പി.എം.ഇബ്രാഹിമും പൊലീസിനോട് ആവശ്യപ്പെട്ടു.