കൊച്ചി: വേൾഡ് മലയാളി ഫെഡറേഷന്റെ സംസ്ഥാന കൗൺസിലിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് വി.എം. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ റഫീഖ് മരയ്ക്കാർ, നാഷണൽ കോർഡിനേറ്റർ ആനി സാമുവൽ എന്നിവർ സംസാരിച്ചു. ഗ്ലോബൽ ലീഗൽ കോർഡിനേറ്റർ അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ സംസ്ഥാന പ്രസിഡന്റായി ടി.ബി. നാസർ ( എറണാകുളം ), ജനറൽ സെക്രട്ടറിയായി ബിബിൻ സണ്ണി (തൃശൂർ), ട്രഷററായി സി.ചാണ്ടി ( എറണാകുളം), വൈസ് പ്രസിഡന്റുമാരായി അനു ലിബ( കോഴിക്കോട്), ബദറുദ്ദീൻ കരിപ്പോട്ടയിൽ (തൃശൂർ), സെക്രട്ടറിമാരായി ജിതേഷ് ബാബു( കോഴിക്കോട്), സോഫി ജോർജ് (എറണാകുളം) എന്നിവർ ചുമതലയേറ്റു.