മൂവാറ്റുപുഴ: ഇന്ത്യൻ തൊഴിലാളിവർഗ്ഗം ശക്തമായ സമരപന്ഥാവിൽ ആണെന്നും 2022 ഫെബ്രുവരി 23, 24 തീയതികളിൽ ശക്തമായ ദ്വിദിന പണിമുടക്ക് നടക്കുമെന്നും സമരത്തിന് തൊഴിലാളികൾ സജ്ജരാകണമെന്നും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.എ.നവാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മുൻ എം.എൽ.എ ബാബു പോൾ,
സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.കെ.സുരേഷ്, സീന ബോസ് ,എം.വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എ. നവാസ് (പ്രസിസന്റ്), കെ.ജി. സത്യൻ, കെ.കെ. ഗിരീഷ് (വൈസ് പ്രസിഡന്റുമാർ) എം.വി.സുഭാഷ് (സെക്രട്ടറി) എൻ.കെ. പുഷ്പ, കെ.പി. അബ്ദുൾ കരീം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.