 
കൊച്ചി: കടവന്ത്ര എൻ.എസ്.എസ്. കരയോഗത്തിൽ ജയന്തി സമ്മേളനം കരയോഗം പ്രസിഡന്റ് മധു എടനാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.പി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൽഡേഴ്‌സ് ഫോറം കൺവീനർ എ. സുധാകരൻ, വനിതാ സമാജം സെക്രട്ടി എൻ.പി. രാജേശ്വരി, പ്രസിഡന്റ് പ്രസന്ന സുന്ദരേശൻ, രമാദേവി, ജയന്തി, ശിവകല, കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ടി.പി. പുരുഷോത്തമൻ നന്ദി പറഞ്ഞു.
 വിശ്വഹിന്ദുപരിഷത്ത്
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ മന്നം ജയന്തി ആഘോഷം എറണാകുളം പ്രഖണ്ഡ് സെക്രട്ടറി മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ പിള്ള, പി. ബാബുരാജ് തച്ചേത്ത് എന്നിവർ സംസാരിച്ചു.