കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി )സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ഡി.എ മുന്നിയിലെ ഘടക കക്ഷിയാണ് എൻ.കെ.സി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അദ്ധ്യക്ഷനായി. സീറ്റ് വിഷയം ചർച്ച ചെയ്യാൻ എൻ.ഡി.എ അടിയന്തര യോഗം വിളിക്കണം. വിഷയം ചർച്ച ചെയ്യാൻ ചെയർമാനെ യോഗം ചുമതലപ്പെടുത്തി. ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ആന്റണി ജോസഫ് മണവാളൻ, സുധീഷ് നായർ, ജാൻസി ജോർജ്, ഉഷാ ജയകുമാർ, കെ.എച്ച്. ഷംസുദ്ദീൻ, ജി.ബിനുമോൻ, അനീഷ് ഇരട്ടയാനി, പീഠികക്കണ്ടി മുരളീകുമാർ, ജോയി ഇളമക്കര , എം.ജെ.മാത്യ ഫ്ളമിൻ ഒലിവർ, വള്ളക്കോട് കൃഷ്ണകുമാർ, മുഹമ്മദ് റിയാസ്, പ്രദീഷ് കാമന്ന,ഗീത ബാലചന്ദ്രൻ, പി.എസ്.സി നായർ, സുധീർനാഥ്, ഷക്കീല മറ്റപ്പള്ളി പി.എ.റഹിം, കണ്ണൻ വിലങ്ങൻ, പി.എൻ. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.