wisemen
നൂറാം വാർഷികത്തിന്റെ ഭാഗമായി വൈസ്‌മെൻ ഇന്റർനാഷനൽ നടപ്പിലാക്കുന്ന കനിവ് സേവന പദ്ധതികൾക്ക് തുടക്കം കുറിച്ച് കോതമംഗലം ധർമഗിരി ഹോസ്പിറ്റലിൽ സ്ഥാപിച്ച ഡയാലിസിസ് മെഷീൻ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

കോതമംഗലം: വൈസ്‌മെൻ ഇന്റർനാഷണലിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന കനിവ് സേവന പദ്ധതികളുടെ ഭാഗമായി കോതമംഗലം ധർമഗിരി ഹോസ്പിറ്റലിൽ സ്ഥാപിച്ച ഡയാലിസിസ് മെഷീൻ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ടി.യു. കുരുവിള സ്വിച്ച് ഓൺ കർമം നിർവഹിച്ചു. റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കനിവ് പദ്ധതി ബ്രാൻഡ് അംബാസഡർമാരായ കെ.എം. മാണി - ആഗ്‌നസ് മാണി ദമ്പതികളാണ് മെഷീൻ സംഭാവനയായി നൽകിയത്. എറണാകുളം, ഇടുക്കി ജില്ലകളിലായി വിവിധ ആശുപത്രികളിൽ പത്തിലധികം ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.