ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിന് അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓൺ ഇന്നവേഷൻസ് അച്ചീവ്‌മെന്റ്‌സിൽ ദേശീയ തലത്തിൽ പെർഫോർമർ ബാൻഡിൽ അംഗീകാരം. ജനറൽ കാറ്റഗറി നോൺ ടെക്‌നിക്കൽ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. നൂതന ആശയവികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ ഇന്നവേഷൻ റാങ്കിംഗിൽ സെന്റ് സേവ്യേഴ്‌സിന് തുടർച്ചയായി രണ്ടാം വട്ടവും ഉയർന്ന സ്റ്റാർ റേറ്റിംഗും കേരളത്തിൽ നിന്നും മെന്റർ പദവിയിലേക്ക് തിരഞ്ഞെടുത്ത മൂന്ന് ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഏക ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്ന അംഗീകാരവും നേടി.