 
കുമ്പളം: ഗുരുധർമ്മം സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പുതുവത്സരാഘോഷവും നടത്തി. വള്ളോശ്ശേരിൽ ബേബി കരുണാകരൻ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. കൺവീനർ എം.എൻ. രവി അദ്ധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ കാവ്യ തമ്പി, അതുല്യ ഷാജി, അഭിരാമി മുരളീധരൻ, ദേവിക ഷിബു, അമൃത മുരുകൻ എന്നിവരെ അനുമോദിച്ചു. എൻ.പി. മുരളീധരൻ, എം.ബി. തമ്പി, ഇന്ദുകുമാർ, മുരുകൻ, അനിരുദ്ധൻ, ഗോപൻ താക്കോരുപറമ്പിൽ എന്നിവർ സംസാരിച്ചു.