മൂവാറ്റുപുഴ: കേരളത്തെ കലാപഭൂമി ആക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് - എസ്.ഡി.പി.ഐ മത വർഗ്ഗീയ തീവ്രവാദ ശക്തികൾ നടത്തുന്ന അരുംകൊലയ്ക്കെതിരെ ജനമനസാക്ഷി ഉണർത്താൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഏരിയാ അതിർത്തിയിൽ 11 ലോക്കൽ കേന്ദ്രങ്ങളിൽ നാളെ (4) വൈകിട്ട് 5ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ അറിയിച്ചു. പായിപ്ര നടക്കുന്ന ബഹുജന കൂട്ടായ്മ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ നോർത്തിൽ പി.എം. ഇസ്മായിലും, മുൻസിപ്പൽ സൗത്തിൽ സി.കെ.സോമനും മുളവൂരിൽ കെ.ടി.രാജനും ആയവനയിൽ ഫെബിൻ പി. മൂസയും കല്ലൂർക്കാട് അനീഷ് എം. മാത്യുവും മഞ്ഞളൂരിൽ സജി ജോർജും ആവോലിയിൽ യു.ആർ ബാബുവും ആരക്കുഴയിൽ കെ.പി.രാമചന്ദ്രനും മാറാടിയിൽ എം. ആർ. പ്രഭാകരനും വാളകത്ത് കെ .എൻ. ജയപ്രകാശും ബഹുജനക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.